ജര്‍മ്മനിയില്‍ മിനിമം വേതനം 14.60 യൂറോയായി ഉയരും ; മിനിജോബ് വരുമാന പരിധി 633 യൂറോയാകും ; ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് നേട്ടം

News Photo 1 - Germany - Otta Nottathil - minimum_wages_mini_job_salary_hike_germany_2027_oct_15_2026
ബര്‍ലിന്‍: ജര്‍മ്മനിയിലെ ദശലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് ആശ്വാസമേകി രാജ്യത്തെ നിയമാനുസൃത മിനിമം വേതനവും (Mindestlohn) മിനിജോബ് (ങശിശഷീയ) വരുമാന പരിധിയും വര്‍ദ്ധിപ്പിക്കുന്നു. 2027 ജനുവരി 1 മുതല്‍ മിനിമം വേതനം മണിക്കൂറിന് 14.60 യൂറോയായി ഉയരും. ഇതിന് ആനുപാതികമായി മിനിജോബ് ചെയ്യുന്നവരുടെ പ്രതിമാസ നികുതി രഹിത വരുമാന പരിധി 633 യൂറോയായി ഉയര്‍ത്തുമെന്നും ഫെഡറല്‍ തൊഴില്‍~സാമൂഹിക മന്ത്രാലയം വ്യക്തമാക്കി.

മിനിജോബുകാര്‍ക്ക് പ്രതിവര്‍ഷം 360 യൂറോ അധികം:

നിലവില്‍ (2026ല്‍) പ്രതിമാസം പരമാവധി 603 യൂറോ വരെയാണ് മിനിജോബില്‍ നികുതിയില്ലാതെ സമ്പാദിക്കാന്‍ അനുവാദമുള്ളത്. ഇത് 633 യൂറോയായി വര്‍ദ്ധിക്കുന്നതോടെ മിനിജോബ് തൊഴിലാളികള്‍ക്ക് പ്രതിമാസം 30 യൂറോയുടെ അധിക വരുമാനം ലഭിക്കും. ഒരു വര്‍ഷത്തില്‍ മൊത്തം 360 യൂറോയുടെ അധിക നേട്ടമാണ് ഇതുവഴി ഓരോരുത്തര്‍ക്കും ലഭ്യമാകുക. 2022 മുതല്‍ മിനിജോബിന്റെ ഉയര്‍ന്ന വരുമാന പരിധി മിനിമം വേതനവുമായി നേരിട്ട് ബന്ധിപ്പിച്ചിട്ടുള്ളതിനാലാണ് (dynamisch) മണിക്കൂര്‍ വേതനം കൂടുമ്പോള്‍ മിനിജോബ് പരിധിയും സ്വമേധയാ ഉയരുന്നത്.

രണ്ട് ഘട്ടങ്ങളായുള്ള വര്‍ദ്ധനവ്:

മിനിമം വേതന കമ്മീഷന്റെ ശുപാര്‍ശയെ തുടര്‍ന്ന് 2025 ഒക്ടോബറിലാണ് ഫെഡറല്‍ മന്ത്രിസഭ രണ്ട് ഘട്ടങ്ങളായുള്ള വേതന വര്‍ദ്ധനവിന് അംഗീകാരം നല്‍കിയത്. ഇതിന്റെ ആദ്യ ഘട്ടമായി 2026 ജനുവരി 1 മുതല്‍ മിനിമം വേതനം മണിക്കൂറിന് 13.90 യൂറോയാക്കി നിശ്ചയിച്ചിരുന്നു. ഇതിന്റെ രണ്ടാം ഘട്ടമായാണ് 2027 ജനുവരി 1 മുതല്‍ വേതനം 14.60 യൂറോയായി ഉയര്‍ത്തുന്നത്.

60 ലക്ഷത്തോളം തൊഴിലാളികള്‍ക്ക് പ്രയോജനം:

ജര്‍മ്മന്‍ ട്രേഡ് യൂണിയന്‍ ഫെഡറേഷന്റെ (DGB) കണക്കുകള്‍ പ്രകാരം ജര്‍മ്മനിയിലെ ഏകദേശം 60 ലക്ഷത്തോളം (6 ദശലക്ഷം) തൊഴിലാളികള്‍ക്ക് ഈ പുതിയ വേതന വര്‍ദ്ധനവിന്റെ പ്രയോജനം ലഭിക്കും. വേതന വര്‍ദ്ധനവ് നടപ്പിലാകുന്നതിലൂടെ രാജ്യത്തെ തൊഴിലുടമകള്‍ക്ക് അധിക വേതനച്ചെലവായി 2026~ല്‍ 2.2 ബില്യണ്‍ യൂറോയും, 2027~ല്‍ 3.4 ബില്യണ്‍ യൂറോയും വേണ്ടി വരുമെന്നാണ് ഫെഡറല്‍ സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.
- dated 16 Oct 2026

Comments:

Keywords: Germany - Otta Nottathil - minimum_wages_mini_job_salary_hike_germany_2027_oct_15_2026 Germany - Otta Nottathil - minimum_wages_mini_job_salary_hike_germany_2027_oct_15_2026,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

wmc_german_province_new_office_bearers_2026_28_oct_17_2026
ജര്‍മനി വേള്‍ഡ് മലയാളി കൗണ്‍സില്‍ ജര്‍മ്മന്‍ പ്രൊവിന്‍സ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു ; 2026/28 വര്‍ഷത്തെ ഭരണസമിതി നിലവില്‍ വന്നു
fire_accident_death_bochum_3_malayalees_norka_roots_bear_the_expenses_for_body_transportation_to_ker
ജര്‍മനി ജര്‍മനിയില്‍ തീപിടുത്തത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ചെലവ് നോര്‍ക്ക റൂട്ട്സ് വഹിയ്ക്കും
fehl_alarm_frankfurt_stadium_evakuliert_16_10_2026
ജര്‍മനി ഹോം വിജയത്തിന് പിന്നാലെ ഫ്രാങ്ക്ഫര്‍ട്ട് സ്റേറഡിയത്തില്‍ അപായ സൈറണ്‍; വാര്‍ത്താസമ്മേളനം പാതിവഴിയില്‍ നിര്‍ത്തി, കാണികളെ ഒഴിപ്പിച്ചു
kneif_attack_one_dead_in_old_age_home_olfen_oct_17_2026
ജര്‍മനി ജര്‍മ്മനിയില്‍ വൃദ്ധസദനത്തില്‍ 72~കാരന്റെ കത്തിക്കുത്ത് ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്; പ്രതി പിടിയില്‍
insurence_premium_germany_stable_2027_oct_15_2026
ജര്‍മനി ജര്‍മ്മനിയില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയം നിരക്കുകള്‍ 2027~ല്‍ വര്‍ദ്ധിക്കില്ല; വിഹിതം സ്ഥിരമായി തുടരുമെന്ന് പ്രഖ്യാപനം; ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ആശ്വാസം
students_demo_in_frankfurt_the_unacceptable_exploitation_of_Bochum_tragedy_oct_16_2026
ജര്‍മനി ബോഹും ദുരന്തത്തിന്റെ മറവില്‍ ഫ്രാങ്ക്ഫര്‍ട്ടില്‍ വിദ്യാര്‍ത്ഥി സമരം; മരിച്ചവരുടെ ചിത്രം ദുരുപയോഗം ചെയ്യുന്നത് കടുത്ത അനീതി; തെരുവ് സമരങ്ങള്‍ ഇന്ത്യന്‍ സമൂഹത്തിന് തിരിച്ചടിയാകും
alcohol_ban_in_german_railway_stations_0ct_14_2026
ജര്‍മനി ജര്‍മ്മനിയിലെ മുഴുവന്‍ റെയില്‍വേ സ്റേറഷനുകളിലും മദ്യപാന നിരോധനം നിലവില്‍ വന്നു; പ്ളാറ്റ്ഫോമുകളിലും കര്‍ശന വിലക്ക്